തിരുവനന്തപുരം : പിണറായി വിജയൻ്റ എട്ട് വർഷത്തത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് 1,35,000 സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായി എഫ്ഐആർ ഉണ്ടെന്നും കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് വന്നതോടെ പ്രതിരോധത്തിന് പോലും വഴി കാണാതെ ഇടതു പക്ഷം. ന്യായീകരിക്കാൻ പോരാളി ഷാജി പോലും ഇല്ലാതായതോടെ പാർട്ടി പ്രതിസന്ധിയിലാണ്.
മനുഷ്യ ജീവന്റെ വിലയറിയാത്ത ഭീകരജീവിയാണ് മുഖ്യമന്ത്രിയെന്നാണ് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ വിമർശിച്ചത്. തൊട്ടുപിന്നാലെയാണ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നുള്ളത് മാറ്റി ഇനി മുതൽ പൂരംകലക്കി വിജയൻ എന്നായിരിക്കുമെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെത്തിയത്.
സംസ്ഥാനത്ത് ഇപ്പോൾ ഹേമ കമ്മിറ്റി സിനിമാ മേഖലയെ തുറന്നുകാട്ടിയപ്പോൾ പൊലീസിനെതിരെ അൻവറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗവും രംഗത്ത് വന്നതോടെയാണ് കേരളം നാണം കെടുന്നത്. ഭരണപരാജയം അതിൻ്റെ ഉച്ചസ്ഥായിലേക്ക് നീങ്ങിയതോടെ സ്ഥിരം മൂടുതാങ്ങികളായ പോരാളി ഷാജിമാരും സൈബർ ചെമ്പടയും മാളത്തിലേക്ക് വലിഞ്ഞു കഴിഞ്ഞു. മാഫിയകളെല്ലാം ഭരണത്തിലും ഭരണപക്ഷത്തും പൊലീസിലും സിനിമയിലുമാണെന്നും അവരെയൊക്കെ സംരക്ഷിക്കുന്നത് മുഖ്യമന്തിയും സംഘവുമാണെന്നുള്ള ജനത്തിൻ്റെ സംശയം വളരുകയാണ്. കമ്യൂണിസ്റ്റ് ഡാ എന്ന് പോസ്ടിങ് നടത്തി വിലസി യി രു ന്നവരും കമ്യൂണിസമെന്നാൽ എന്തോ മുഴുത്ത സംഭവമാണെന്ന് തെറ്റിദ്ധരിച്ചു പോയവരുമായ സാധാരണക്കാരായ പാർട്ടി വിശ്വസികൾ പതിയെ കളം മാറുകയാണ്. ഇതിനിടയിലാണ് കോൺഗ്രസ് കടുത്ത പോരാട്ടത്തിന് തുടക്കമിട്ടിട്ടുള്ളത്.
K. Sudhakaran said that the Chief Minister is a terrorist. V. D. Satheesan said that the chief minister's name was Pooram Kalaki Vijayan